Search
Close this search box.

കിളിമാനൂർ എൽ. പി. എസ്സിന് ഹൈടെക് മന്ദിരം ഒരുങ്ങുന്നു

ei5S4KR37457

 

കിളിമാനൂർ : കിളിമാനൂർ എൽ.പി.എസ്സിന് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയിൽ 38 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഹൈടെക് മന്ദിരത്തിൻ്റെ ശിലാസ്ഥാപനം എം.എൽ എ അഡ്വ ബി സത്യൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഒ വി.ആർ സാബു സ്വാഗതം ആശംസിച്ചു. ജില്ലാ കോർഡിനേറ്റർ എൻ.രത്നകുമാർ, ജനപ്രതിനിധികളായ എസ്.എസ് സിനി, ബിനാ വേണുഗോപാൽ, ബി.എസ് റജി, എസ്.എം.സി ചെയർമാൻ രതീഷ്, പോങ്ങനാട്, സി.സുകുമാരപിള്ള, ബി.എസ് രാജിവ്, പിടിഎ പ്രസിഡന്റ്‌ വി.രാജു, എഇഒ തുടങ്ങിയവർ സംസാരിച്ചു. പി റ്റി എയാണ് കെട്ടിട നിർമ്മാണം ഏറ്റെടുത്ത് ചെയ്യുന്നത്.4 സ്മാർട്ട് ക്ലാസ്സ് മുറികൾ 3 മാസത്തിനകം നിർമ്മിക്കുകയാണ് ലക്ഷ്യം. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്ക്കൂൾ സ്മാർട്ടാക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ.ബി സത്യൻ എം.എൽ എ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!