Search
Close this search box.

പുനഃനിർമ്മിച്ച ഇടയ്ക്കോട് ഫൈളുൽ ഇലാഹിയ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നവംബർ ഒന്നിന്

ei92LQK63143_compress52

 

അവനവഞ്ചേരി : പുനഃനിർമ്മിച്ച ഇടയ്ക്കോട് ഫൈളുൽ ഇലാഹിയ മുസ്ലിം ജമാഅത്തിന്റെ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് വൈകുന്നേരം നാലുമണിക്ക് ഇടക്കോട് മുസ്ലിം ജമാഅത്ത് ഇമാം ബി. എ നിളാമുദ്ദീൻ ബാഖവി നിർവഹിക്കും.

ജമാഅത്ത് പ്രസിഡന്റ്‌ സലീം പനവിള അധ്യക്ഷത വഹിക്കും. മുൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ പി നസീർ മുഖ്യപ്രഭാഷണം നടത്തും. അസർ നമസ്കാരനന്തരം നടക്കുന്ന ദിക്ർ മജ്ലിസ് & ദുആ മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി വർക്കല പ്രിൻസിപ്പാൾ ശൈഖുനാ കെ പി അബൂബക്കർ ഹസ്രത്ത് നേതൃത്വം നൽകും.നഗരസഭാ കൗൺസിലർ
താഹിർ, കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗം ഫൈസൽ, മതപണ്ഡിതന്മാർ തുടങ്ങിയവർ പങ്കെടുക്കുന്ന സദസ്സിൽ കടുവയിൽ മുസ്ലിം ജമാഅത്ത് ഇമാം അബൂ റബീഹ് സദഖത്തുള്ള ബാഖവി ഉദ്ബോധന പ്രസംഗം നടത്തും. അതിമനോഹരമായി പുനർനിർമ്മിച്ച പള്ളി സന്ദർശിക്കാൻ ജാതിമതഭേദമന്യേ എല്ലാവർക്കും സന്ദർശിക്കാൻ ഒക്ടോബർ 29, 30, 31 തീയതികളിൽ വൈകുന്നേരങ്ങളിൽ അവസരം ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!