Search
Close this search box.

നെടുമങ്ങാട്ട് പോക്സോ കേസിലെ പ്രതി പിടിയിൽ..

eiUA1DE43727

 

നെടുമങ്ങാട് :പോക്സോ കേസിലെ പ്രതി നെടുമങ്ങാട് പോലീസിന്റെ പിടിയിൽ. കൊല്ലം ജില്ലയിൽ പുന്നല വില്ലേജിൽ പൂങ്കുളനി കൈതക്കാട് വിഷ്ണു വിലാസം വീട്ടിൽ നിന്നും പനവൂർ വില്ലേജിൽ ഏരുമല കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (22 )ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത 11 വയസ് പ്രായമുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്. ഇക്കഴിഞ്ഞ 28-ാം തിയതി വീടിനു സമീപമൂള്ള കടയിൽ നിന്നും പാലും ബിസ്ക്കറ്റും വാങ്ങിപ്പോയ കുട്ടിയെ ഇയാൾ വീട്ടിൽ വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ മാതാവ് ചൈൾഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൾഡ് ലൈനിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി.രാജേഷ് കുമറിന്റെ l നേതൃത്വത്തിൽ എസ്.ഐ സുനിൽഗോപി, എസ്.സി. പി.ഒ രാജേഷ് കുമാർ.ആർ, സി.പി.ഒ സനൽ രാജ്. ആർ. വി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!