വർക്കല: റെയിൽവെ പാലത്തിൽ നിന്നും മെറ്റൽ തെറിച്ചുവീണ് ബൈക്ക് യാത്രികന് പരിക്ക്. വർക്കല മേൽവെട്ടൂർ എ.എസ്.ഭവനിൽ അനിൽകുമാറിനാണ് (52) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.15 നായിരുന്നു അപകടം. ട്രെയിൻ കടന്നുപോയപ്പോൾ അടിപ്പാതയിലൂടെ ബൈക്കിൽ പോകുകയായിരുന്ന അനിൽകുമാറിന്റെ തലയിലും കാലിലും മേൽപ്പാലത്തിന്റെ വിടവിലൂടെ മെറ്റൽ കഷണങ്ങൾ തെറിച്ചു വീഴുകയായിരുന്നു.ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേറ്റില്ല. ഇടതുകാൽമുട്ടിന് പരിക്കേറ്റ അനിൽകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.