ആനാട് :ആനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആനാട് വില്ലേജ് ഓഫീസില്‍ വച്ച് നടന്ന ശിലാസ്ഥാപനം ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അക്ബര്‍ ഷാൻ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.ഷീബാബീവി, വാര്‍ഡ് മെമ്പര്‍മാരായ എന്‍.ശ്രീകല, പാണയം നിസാര്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.ഷൈജു, കെ.ശേഖരന്‍, കെ.കെ.കാര്‍ത്തികേയന്‍, വില്ലേജ് ഓഫീസര്‍ ജയപ്രകാശ് ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.