Search
Close this search box.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിറയിൻകീഴ് മേൽപ്പാല നിർമാണം യാഥാർത്ഥ്യത്തിലേക്ക്

ei18TRC57004

 

ചിറയിൻകീഴ്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചിറയിൻകീഴ് മേൽപ്പാല നിർമാണം ഉടൻ ആരംഭിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി. പതിറ്റാണ്ടുകളായി ഇതുവഴിയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഗതാഗതകുരുക്കിന് പരിഹാരം കാണാനാണ് 2016ൽ മേൽപ്പാല നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന പ്രശ്നം. വലിയകട മുതൽ ബസ് സ്റ്റാൻ‌ഡ് വരെ എ കാറ്റഗറി എന്നും റെയിൽവേ ഗേറ്റിനപ്പുറം മുതൽ പണ്ടകശാല വരെ ബി കാറ്റഗറി എന്നും തിരിച്ചാണ് വസ്തുവിന്റെ സർവേ നടന്നത്. 88 ഭൂവുടമകളിൽ നിന്ന് ഏകദേശം 13 കോടി രൂപയോളം ചെലവഴിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടപടി നടത്തിയത്.തുടർന്ന് മേൽപ്പാല നിർമാണത്തിനായുള്ള കരാർ നടപടി ക്രമങ്ങൾ ആരംഭിച്ചെങ്കിലും കരിമ്പട്ടികയിലുള്ള ഒരു കമ്പനി മാത്രം വന്നതിനാൽ കരാർ നിറുത്തിവച്ചു. ഇങ്ങനെയും കുറച്ചു കാലതാമസമെടുത്തു. തുടർന്ന് സർക്കാർ സംസ്ഥാനത്തെ 10 മേൽപ്പാലങ്ങൾക്ക് ദർഘാസ് ക്ഷണിച്ചതിൽ ചിറയിൻകീഴിനെയും ഉൾപ്പെടുത്തി. കരാർ എടുക്കാൻ വൻകിട കമ്പനികൾ രംഗത്ത് എത്തിയതിന്റെ അടിസ്ഥാനത്തിൽ കമ്പനികളോട് നിർമാണത്തിന്റെ രൂപരേഖ സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടന്ന നടപടി ക്രമങ്ങളിലാണ് മേൽപ്പാല നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!