Search
Close this search box.

രണ്ടു വയസ്സുകാരന്റെ തലയിൽ പാത്രം കുടുങ്ങി

eiWY28H72695

 

വെഞ്ഞാറമൂട്: അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരനെ വെഞ്ഞാറമൂട് ഫയർഫോഴ്‌സ് രക്ഷിച്ചു. നെടുങ്കാണി ആഷിഖ് മൻസിലിൻ ആഷിഖിന്റെ മകൻ അഭിലാഹ് ആണ് പാത്രം തലയിൽ കുടുങ്ങി അപകടത്തിലായത്. ചൊവ്വാഴ്ച രാത്രി കളിക്കുന്നതിനിടയിൽ കുട്ടിയുടെ തല പാത്രത്തിലകപ്പെടുകയായിരുന്നു. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്‌സിനെ സമീപിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അരമണിക്കൂറുകൊണ്ട് അലൂമിനിയം പാത്രം മുറിച്ചുമാറ്റി തല പുറത്തെടുത്തു. അനീഷ്, ലിനു, സന്തോഷ്, അരുൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!