Search
Close this search box.

2012-13ൽ അനുവദിച്ച വീടിന്റെ തുക മംഗലപുരം സ്വദേശിനി റാബിയത്തിനു ഇപ്പോൾ കൈമാറി.

eiRW6WH39646

 

വീട് വയ്ക്കാൻ 2012-13 പദ്ധതിയിലൂടെ വീട് വയ്ക്കാൻ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും രണ്ടു ലക്ഷം രൂപ മംഗലപുരം ഗ്രാമപഞ്ചായത്തിലെ ഇടവിളാകം കോണത്തുവീട്ടിൽ റാബിയത്തിനു അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ കിട്ടുകയും വീടിന്റെ പണി പുരോഗമിക്കുമ്പോൾ റാബിയത്തിനു രോഗം ബാധിച്ചു കിടപ്പിലായി. അതെ തുടർന്ന് വീട് പണിയും സ്തംഭിച്ചു. മാസങ്ങളോളം കിടപ്പിലായതിനെ തുടർന്ന് അവസാനം കിട്ടേണ്ടിയിരുന്ന ഒരു ലക്ഷം രൂപ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. രോഗം ഭേദമായതിനെ തുടർന്ന് വീട് പണി പുനരാരംഭിക്കാൻ ചെന്നപ്പോൾ തുക ലാപ്സ് ആയി എന്ന മറുപടിയും. മാറി മാറി വന്ന പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റുമാരുടെ മുന്നിൽ വിഷയം അവതരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. നിലവിലെ പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗത്തിനെ വിഷയം ധരിപ്പിച്ചപ്പോൾ 2020-21 വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപയുടെ പ്രത്യേക പദ്ധതി വക്കുകയും ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ഒരു ലക്ഷം രൂപ റാബിയത്തിനു നൽകുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പ്രഡിഡന്റിൽ നിന്നും റാബിയത്ത് ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!