ആര്യനാട് : ചങ്ങാത്തംനടിച്ച് മോതിരം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിലായി. ആര്യനാട് പള്ളിവേട്ട കൈതക്കുന്നേൽ വീട്ടിൽ സലീം(48)ആണ് അറസ്റ്റിലായത്. നെടുമങ്ങാട് സൂര്യാ റോഡിലുള്ള തുണിക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജു നായരുടെ മോതിരമാണ് ഇയാൾ മോഷ്ടിച്ചത്. സൗഹൃദംസ്ഥാപിച്ചായിരുന്നു മോഷണം. സലീമിനെതിരേ നെടുമങ്ങാട്, ആര്യനാട് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.