കിളിമാനൂർ : കിളിമാനൂരിൽ സ്കൂട്ടറും ടിപ്പർ ലോറിയുമിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിളിമാനൂർ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പുതിയകാവ് ഭാഗത്തേക്ക് വന്ന സ്കൂട്ടറും അതേ ദിശയിൽ പുറകിൽ നിന്ന് വന്ന ലോറിയുമാണ് ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി വെള്ളല്ലൂർ സ്വദേശിനി രേഖ ഷിബുവിനാണ് പരിക്കേറ്റത്. കിളിമാനൂർ പോലീസ് തുടർ നടപടി സ്വീകരിച്ചു.