Search
Close this search box.

വർക്കലയിൽ രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

eiN147D16389

 

വർക്കല :വർക്കലയിൽ രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കാട്ടാക്കട സ്വദേശികളായ രണ്ട് യുവാക്കളാണ് എക്സൈസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാപനാശം ഹെലിപ്പാടിനു സമീപം വച്ചാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ആമച്ചാൽ സ്വദേശികളായ ശരത് കുമാർ, സജിത് എന്നിവരാണ് പിടിയിലായത്.

വിനോദസഞ്ചാര സീസൺ തുറന്നതോടെയാണ് സഞ്ചാരികളെ ലക്ഷ്യമിട്ട് യുവാക്കൾ കഞ്ചാവ് വിൽക്കാനായി എത്തിയത്. ഇവരുടെ പക്കൽ നിന്ന് 2 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. വർക്കല എക്സൈസും എക്സൈസ് ഐ ബി യും സംയുക്തമായി പാപനാശം ടൂറിസം മേഖലയിൽ പരിശോധനകൾ നടത്തി വരുന്നതിനിടയിലാണ് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഞ്ചാവുമായി കറങ്ങിനടന്ന യുവാക്കളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!