കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിൽ നിയമഭേദഗതികൾക്കെതിരെയും ജനങ്ങളുടെ അന്നംമുട്ടിക്കുന്ന കർഷക ബില്ലുകൾക്കെതിരെയും നവംബർ 26 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പൊതുപണിമുടക്കിൻ്റെ ഭാഗമായി പണിമുടക്ക് നോട്ടീസുകൾ നൽകി തുടങ്ങി.ആറ്റിങ്ങൽ ഏര്യായിൽ വിവിധ സ്ഥാപനങ്ങളിൽ നോട്ടീസുകൾ നൽകി. സി.ഐ റ്റി യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കെ എസ് ആർറ്റിസി ഡിപ്പോയിൽ തൊഴിലാളികൾ പണിമുടക്ക് നോട്ടീസ് നൽകി. യൂണിയൻ നേതാക്കളായ ആർ.പി.അജി, ആർ.ജഗന്നാഥൻ, ബി.പ്രവീൺ ചന്ദ്രൻ ,എസ്.ജെ അരുൺ ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.