Search
Close this search box.

മാതാപിതാക്കൾക്ക് നേരെ അസഭ്യവർഷം, ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ആറ്റിങ്ങലിൽ പിടിയിൽ

eiVT9ZE89819

 

ആറ്റിങ്ങൽ: മാതാപിതാക്കൾക്ക് നേരെ അസഭ്യവർഷം നടത്തിയതിനെ ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ആറ്റിങ്ങലിൽ പിടിയിൽ.
ആറ്റിങ്ങൽ,ചിറ്റാറ്റിൻകര കണ്ണങ്കരക്കോണം ചരുവിള വീട്ടിൽ വേലായുധൻ ആശാരിയുടെ മകൻ സുരേഷ് കുമാർ(ബിജു 46) ആണ് അറസ്റ്റിലായത്.

ചിറ്റാറ്റിൻകര കണ്ണങ്കരകോണം, കവിതാലയം വീട്ടിൽ അഭിലാഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അഭിലാഷിന്റെ മാതാപിതാക്കളെ സുരേഷ് ചീത്ത വിളിച്ചതിനെ അഭിലാഷ് ചോദ്യം ചെയ്ത വൈരാഗ്യത്തിനാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിൻറെ നിർദേശാനുസരണം ആറ്റിങ്ങൽ ഐഎസ്എച്ച്ഒ എസ്. ഷാജി, എസ്‌ഐ. സനൂജ്, എസ്‌ഐ ജോയ്, സിപിഒമാരായ അനീഷ്, സിയാസ്, നിറാസ്, ബാലു, ഷമീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!