നെടുമങ്ങാട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്മായിഅമ്മയും മരുമകളും സ്ഥാനാര്‍ത്ഥികളാക്കി യൂഡിഫ്. അമ്മായിഅമ്മ നെടുമങ്ങാട് നഗരസഭ പതിനാറാം കല്ല് വാർഡിലും മരുമകൾ ഉഴമലയ്ക്കൽ പഞ്ചായത്തിൽ പരുത്തിക്കുഴി വാര്‍ഡുകളിലുമായാണ് ജനവിധി തേടുന്നത്.
നെടുമങ്ങാട് പതിനാറാം കല്ല് തിരുവാതിരയിൽ എൻ. ഗീതാദേവിയാണ് അമ്മായിഅമ്മ. ഗീതാദേവി കഴിഞ്ഞ പ്രാവശ്യം കൗൺസിലർ ആയിരുന്നു. എന്നാൽ ഗീതദേവിയുടെ മകൻ അനുരാഗിന്റെ ഭാര്യ വി. കൃഷ്ണേന്ദു കന്നി അംഗതിന് ഇറങ്ങുകയാണ്. എൽ.ഡി.എഫ് കോട്ട ആയിരുന്ന നെടുമങ്ങാട് നഗരസഭ പതിനാറാം കല്ല് വാര്‍ഡില്‍ 2010ൽ പിടിച്ചെടുത്താണ് എൻ. ഗീതാദേവിയുടെ തുടക്കം.അത് നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് വീണ്ടും മത്സര രംഗത്തുള്ളത്. കന്നി അംഗത്തിന് ഇറങ്ങുന്ന കൃഷ്ണേന്ദു ഇടതു പക്ഷത്തിന്റെ ഉറച്ച കോട്ടയായ പരുത്തിക്കുഴി വാർഡ് പിടിച്ചെടുക്കും എന്ന പൂർണ്ണ വിശ്വാസത്തിലാണ് മത്സരിക്കുന്നത്.