Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം : കിളിമാനൂരിൽ യുവാവ് അറസ്റ്റിൽ

eiDF54M33512

 

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോകുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളല്ലൂർ വട്ടവിള, ആലുവിള വീട്ടിൽ ഷിബു (39)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2020 ഏപ്രിൽ 29നായിരുന്നു കേസിനാസ്പദമായ സംഭവം.കിളിമാനൂർ സി ഐ കെ ബി മനോജ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വന്ന പോലീസ് ഇന്ന് ഷിബുവിനെ പിടികൂടി. കിളിമാനൂർ എസ്.ഐ ജി ബിജു കുമാർ, സിപിഒ വിനീഷ്,
റൂറൽ എസ് പി ഷാഡോ ടീം അംഗങ്ങളായ എസ്ഐ ബിജു ഹക്ക്,സിപിഒമാരായ അനൂപ്,സുനിൽ രാജ്,ഷിജു സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!