Search
Close this search box.

ശാർക്കര ദേവീക്ഷേത്രത്തിൽ എൽഇഡി ഇലക്ട്രോണിക്സ് വിവര സൂചിക ബോർഡിൻ്റെ പ്രവർത്തനോദ്ഘാടനം നടന്നു.

ei7W5MI96581

 

ശാർക്കര ദേവീക്ഷേത്രസന്നിധിയിൽ ക്ഷേത്രാചാരങ്ങൾ ഉൾപ്പെടെ പൂജാവിധികളുടെ സമയക്രമമടക്കം ഉൾപ്പെടുത്തി പുതുതായി സ്ഥാപിച്ച എൽഇഡി ഇലക്ട്രോണിക്സ് വിവര സൂചിക ബോർഡിൻ്റെ പ്രവർത്തനോദ്ഘാടനം നടന്നു.

ക്ഷേത്രസന്നിധിയിലെ മുഖ്യനടപന്തലിൽ ക്ഷേത്രമേൽശാന്തി വാളക്കോട്ട് മഠത്തിൽ ജയപ്രകാശ് നമ്പൂതിരി സ്വിച്ചോൺ കർമം നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ശ്രീകുമാർ പെരുങ്ങുഴിയുടെ അധ്യക്ഷതയിൽ ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് എസ്.വിമൽ കുമാർ, ഉപദേശക സമിതി സെക്രട്ടറി അജയൻ ശാർക്കര, കീഴ്ശാന്തി കണ്ണൻ പോറ്റി, മുരളി, വൈസ് പ്രസിഡൻ്റ് മിഥുൻ ടി.ഭദ്രൻ, മണികുമാർ ശാർക്കര, ഷിബു(കിട്ടു), എസ്.വിജയകുമാർ, എസ്.സുധീഷ് കുമാർ, വിവര സൂചിക ബോർഡ് സ്പോൺസർ ചെയ്ത ആർ.സജിയുടെ മാതാവ് സരസമ്മ, അഭിൻരാജ്,ശ്രീജിത്ത്, ഭദ്രകുമാർ, രാജശേഖരൻ, അഭി, ഗിരി, ഷൈജു എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ സംഗീത ട്രാവൽസ് ഉടമ ചിറയിൻകീഴ് വലിയ കട രാജ്ഭവനിൽ ആർ.സജിയാണു എൽഇഡി ഇലക്ടോണിക്സ് വിവര സൂചിക ബോർഡ് വഴിപാടായി സമർപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!