Search
Close this search box.

ഗാനരംഗത്തെ മികച്ച പ്രകടനം : കണിയാപുരം സ്വദേശിനിക്ക് സംസ്ഥാന മദ്യവർജന സമിതിയുടെ യുവ പ്രതിഭ പുരസ്കാരം

eiYPVUZ735_compress82

 

ഗാനരംഗത്തെ മികച്ച പ്രകടനത്തിന് നൽകുന്ന സംസ്ഥാന മദ്യവർജന സമിതിയുടെ യുവ പ്രതിഭ പുരസ്‌കാരം കണിയാപുരം സ്വദേശിനി ഫഹീദയ്ക്ക്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഫാഹീദ എഫ്. ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന മദ്യവർജ്ജന സമിതി ഫഹീദയെ പുരസ്കാരം നൽകി ആദരിച്ചു. തിരുവനന്തപുരത്ത് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ കെ. മുരളീധരൻ എം.പി. യിൽ നിന്ന് ഫഹീദ പുരസ്കാരം ഏറ്റുവാങ്ങി. മദ്യവർജ്ജന സമിതി സംസ്ഥാന പ്രസിഡൻറ് എം. റസീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ഗോപകുമാർ, മദ്യവർജ്ജന സമിതി സെക്രട്ടറി റസ്സൽ സബർമതി, കുന്നത്തൂർ ജെ. പ്രകാശ് എന്നിവർ സംബന്ധിച്ചു. കണിയാപുരം, നമ്പിയാർകുളം, കുളങ്ങര ഹൗസിൽ ഖാജ മൈതീൻ- ഫസീല ദമ്പതികളുടെ മകളാണ് ഫഹീദ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!