ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലംമുക്കിൽ റോഡരുകിൽ നിന്ന തണൽ മരം സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ നിന്ന ബദാം മരത്തിന്റെ ശിഖരങ്ങൾ വെട്ടി നീക്കിയത്.കൊടും ചൂടിൽ നാട്ടുകാർക്ക് തണൽ നൽകിയിരുന്ന,നിരവധി വർഷങ്ങളായി ജംങ്ഷനിൽ നിന്ന മരമാണ് ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചത്.ഇതിനുത്തരവാദികളെ പിടികൂടി ശിക്ഷിക്കണമെന്ന് കാട്ടി നാട്ടുകാർ രംഗത്തെത്തി. റോഡരികിൽ നിൽക്കുന്ന മരം വെട്ടണമെങ്കിൽ വനംവകുപ്പ്.പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ അനുമതി ആവശ്യമാണ്.എന്നാൽ അമ്പലംമുക്കിലെ മരം അനധികൃതമായാണ് വെട്ടിയതെന്ന് നാട്ടുകാർ പറയുന്നു.