വെഞ്ഞാറമൂട്: ആറു വയസുകാരിയായ മകളെ
ഉപേക്ഷിച്ച് പോയ യുവതി കാമുകനൊപ്പം അറസ്റ്റിലായി. മാണിക്കൽ കുതിരകുളം ഗാന്ധിനഗർ
രശ്മി ഭവനിൽ രശ്മി (23), കടയ്ക്കാവൂർ
ആനത്തലവട്ടം കെ.എസ്. നിവാസിൽ ഹരീഷ്(23)
എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ്
നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരത്തോടെ കുഞ്ഞിനെയും ഉപേക്ഷിച്ച്
യുവതി കാമുകനൊപ്പം പോകുകയായിരുന്നു.
അടുത്ത ദിവസം യുവതിയുടെ ഭർത്താവ് വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. ഇതിൻറെ
അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് തിങ്കളാഴ്ച വൈകുന്നേരം വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിൽ നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി നെടുമങ്ങാട് കോടതിയിൽ
ഹാജരാക്കുകയുമായിരുന്നു.
 
								 
															 
								 
								 
															 
															 
				

