Search
Close this search box.

ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

eiURN9S13268

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2 :45ഓടെയാണ് കഴിഞ്ഞാണ് അപകടം. മാമം പാലത്തിന് സമീപം ജെ. എസ് ബിൽഡിങ്ങിന് മുന്നിലാണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്ത്‌ നിന്ന് വന്ന ബൈക്കും എതിർ ദിശയിൽ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന ബൈക്കിൽ 3 പേരാണ് ഉണ്ടായിരുന്നത്. എതിരെ വന്ന ബൈക്കിൽ രണ്ട് പേരും. അപകടത്തിൽ 5 പേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയി. ആറ്റിങ്ങൽ പോലീസും ഹൈ വേ പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!