Search
Close this search box.

വെഞ്ഞാറമൂട്ടിൽ ചാണകക്കുഴിയിൽ വീണ ഗർഭിണിയായ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

eiB7D6C74840

വെഞ്ഞാറമൂട്: എട്ട് അടിയോളം താഴ്ചയുള്ള ചാണകക്കുഴിയിൽ വീണ ഗർഭിണിയായ പശുവിനെ വെഞ്ഞാറമൂട് ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെഞ്ഞാറമൂട് മണലിമുക്ക് മാണിക്കൽ ഹൗസിൽ സക്കീർ ഹുസൈന്റെ പശുവാണ് തൊഴുത്തിന് സമീപമുള്ള ചാണകക്കുഴിയിൽ വീണത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. തല മാത്രം പുറത്തേക്ക് ഉയർത്തിപ്പിടിച്ച നിലയിലായിരുന്നു പശു. കുഴിയിൽ അകപ്പെട്ട പശുവിനെ ഉടമയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും പരാജയപ്പെട്ടതിനെതുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഹോസ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി കരകയറ്റിയത്. അസി. സ്റ്റേഷൻ ഓഫീസർമാരായ നസീർ, ജെ. രാജേന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പശുവിനെ പുറത്തെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!