ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ കാര്യാലത്തിനു മുന്നിലെ ട്രാൻസ്ഫോർമറിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡ് പണിയും മറ്റും കാരണം രാവിലെ മുതൽ ആറ്റിങ്ങലിൽ വൻ ഗതാഗത കുരുക്കാണ്. അതിനിടയിലാണ് ആളുകളെ ഭയപ്പെടുത്തി തീയും പുകയും ഉയർന്നു പൊങ്ങിയത്. നഗരസഭ കാര്യാലത്തിനു മുന്നിൽ നിന്ന് പുക ഉയർന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒന്നടങ്കം പരിഭ്രാന്തിയിലാക്കി. ഉടൻ തന്നെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തി. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല. എന്നാൽ ഉണ്ടായിരുന്ന ഗതാഗത കുരുക്കിനൊപ്പം തീയും പുകയും കൂടി ആയപ്പോൾ വാഹനവുമായി ആറ്റിങ്ങലിലേക്ക് എത്തിയവർ ശരിക്കും പെട്ടു.
