കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മൈതാനി ഡിവിഷൻ വ്യക്തമായ ഭൂരിപക്ഷത്തോടെ യു ഡി എഫ് വിജയിച്ച സീറ്റാണ്. ഇത്തവണ വെൽഫെയർ പാർട്ടി കൂടി എത്തുന്നതോടെ പ്രവചനാതീതമായിരിക്കുകയാണ് കാര്യങ്ങൾ.
ദേശിയ പണിമുടക്ക് ദിനമായ വ്യാഴാഴ്ച, മുഴുദിന പ്രചരണത്തിനിടെ മൈതാനി ഡിവിഷൻ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി താജുന്നിസ മുഫാസിലിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ മറ്റ് രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികൾ ഒരുമിച്ച് കണ്ടുമുട്ടിയത്.
വിജയപരാജയങ്ങൾ ആർക്ക് അനുകൂലമായാലും പ്രതികൂലമായാലും സാമൂഹിക സേവന സന്നദ്ധർ എന്ന നിലയിൽ സൗഹൃദം എന്നും നില നിൽക്കണമെന്ന് പങ്കുവെച്ചും ഒപ്പം ചിത്രവുമെടുത്തുമാണ് സ്ഥാനാർത്ഥികൾ പിരിഞ്ഞത്.
ജില്ല പഞ്ചായത്ത് കണിയാപുരം ഡിവിഷൻ സ്ഥാനാർത്ഥി ഉനൈസ അൻസാരി( LDF), പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മൈതാനി ഡിവിഷൻ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി താജുന്നിസ മുഫാസിൽ, LDF സ്ഥാനാർത്ഥി ഷിബില സക്കീർ , അണക്കപിള്ള അഞ്ചാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി ഷെറീന ബുഹാരി, LDF സ്ഥാനാർത്ഥി ജൂലിക എന്നിവരാണ് സൗഹൃദം പങ്കിട്ട് കൊണ്ടുള്ള ചിത്രങ്ങൾ എടുത്തത്
വീറും വാശിയും ഉള്ളതോടൊപ്പം മനുഷ്യർ എന്ന നിലയിൽ മത്സര രംഗത്തും അല്ലാതെയും വിദ്വേശത്തിനും വഴക്കിനും പകരം എന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കണമെന്ന വലിയ സന്ദേശമാണ് ഈ സ്ഥാനാർത്ഥികൾ പകർന്ന് നൽകുന്നത്.