കല്ലമ്പലം: തുടർച്ചയായ മൂന്നര പതിറ്റാണ്ടിലധികം കടുവയിൽ തോട്ടയ്ക്കാട് ഗ്രാമത്തിലെ പോസ്റ്റുമാനായി സേവനം അനുഷ്ടിച്ച എ. രമേശനു റിട്ടയർമെൻ്റ് വേളയിൽ കടുവയിൽ സൗഹൃദ റെസിഡൻ്റ്സ് അസോസിയേഷൻ ആശംസകളർപ്പിക്കുകയും പൊന്നാടയും മെമെൻഡോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
തോട്ടയ്ക്കാട് സബ് പോസ്റ്റഫീസിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ പി.എൻ.ശശിധരൻ, ഖാലിദ്, അറഫ റാഫി, സോമശേഖരൻ, ഷാജഹാൻ പുന്നവിള, വാഹിദ് മരുതംകോണം, നാസറുദീൻ എന്നിവരും കടുവയിൽ തോട്ടയ്ക്കാട് പോസ്റ്റു മാസ്റ്റർ എം.സാബു, അസിസ്റ്റൻൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ബിജി വിജയൻ എന്നിവരും പങ്കെടുത്തു.