മുദാക്കൽ: കളഞ്ഞുകിട്ടിയ പണവും സ്വർണവുമടങ്ങിയ ബാഗ് ഉടമയ്ക്ക് നൽകി മുദാക്കൽ സ്വദേശി ജയബാലനാണ് മാതൃകയായത്. വെഞ്ഞാറമൂട് ഉദിമൂട് ബംഗ്ലാവിള വീട്ടിൽ ലൈലാബീവിയുടേതാണ് ബാഗ്. വാളക്കാട് പൂവണത്തുംമൂട് റോഡിൽവച്ചാണ് ബാഗ് ജയബാലന്‍ കിട്ടിയത്. മൊബൈൽ ഫോൺ, സ്വർണ കമ്മൽ, ആധാർ, ബാങ്ക് രേഖകൾ തുടങ്ങിയവ ബാഗിലുണ്ടായിരുന്നു. ഉടമയെ വിളിച്ചുവരുത്തി ഡി കെ മുരളി എംഎൽഎയുടെ സാന്നിധ്യത്തിൽ കൈമാറി.
