വെഞ്ഞാറമൂട് : എസ്റ്റേറ്റിൽ ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മണ്ണയം റോഡരികത്ത് വീട്ടിൽ വിജയ(48)നാണ് പരിക്കേറ്റത്. വള്ളിയറുപ്പൻ കാടിനു സമീപത്തെ റബ്ബർ എസ്റ്റേറ്റിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. റബ്ബർ വെട്ടുന്നതിനിടെ വിജയനെ പന്നി കുത്തിമറിച്ചിടുകയായിരുന്നു
