കാട്ടാക്കട: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറവി ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് വൈദ്യുതി തകരാറുകൾ പരിഹരിക്കാനായി കാട്ടാക്കട വൈദ്യുതി സർക്കിൾ പരിധിയിൽ കൺട്രോൾ റൂം തുറന്നു. ഉപഭോക്താക്കൾക്ക് 1912 എന്ന ടോൾഫ്രീ നമ്പരിലേക്കോ, 9496018378, 9496018379, 9496018380 എന്നീ ഫോൺ നമ്പരുകളിലോ പരാതികൾ അറിയിക്കാം. അതത് സെക്ഷൻ ഓഫീസുകളിലും പരാതികൾ അറിയിക്കാമെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
