Search
Close this search box.

മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ

eiP4PRP14121

ആറ്റിങ്ങൽ :മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ.വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടിൽ മണികണ്ഠന്റെ മകൻ വിനീഷ് (27), മുദാക്കൽ ചെമ്പൂര് പുത്തൻവീട്ടിൽ സത്യൻറെ മകൻ സച്ചിൻ(22), വെഞ്ഞാറമൂട് വെട്ടു വിള പുത്തൻവീട്ടിൽ ജോണിയുടെ മകൻ വിഷ്ണു(19) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

പോത്തൻകോട് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത വധശ്രമ കേസിലെ പ്രതികളെ കുറിച്ച് വിവരം നൽകിയതിലുള്ള വിരോധം നിമിത്തമാണ് മരണ വീട്ടിൽ കയറി വിജയചന്ദ്രൻ എന്നയാളെ വെട്ടി പരിക്കേൽപ്പിച്ചത്.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിൻറെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ എസ്.എച്ച്.ഒ എസ് ഷാജി,എസ്mഐ മാരായ സനോജ് എസ്, ജോയി, എ.എസ്.ഐമാരായ സലിം, താജുദീൻ, സിപിഒമാരായ നിതിൻ, സിയാസ്, അജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!