ആറ്റിങ്ങൽ : 2012- 13 വർഷത്തിൽ ടാറ്റാ ഫിനാൻസ് കമ്പനിയിൽ നിന്നും ലോണെടുത്ത് 12ഓളം കാറുകൾ വാങ്ങി വ്യാജ ഐഡി കാർഡുകളും ഫോട്ടോകളും വെച്ച് പലപേരുകളിൽ രജിസ്ട്രേഷൻ നടത്തി ഫിനാൻസ് കമ്പനിയുടെ അറിവില്ലാതെ വാഹനങ്ങൾ പല ആൾക്കാർക്കായി മറിച്ചുവിറ്റു തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.ചിറയിൻകീഴ് മഞ്ചാടിമൂട് പണയിൽ വീട്ടിൽ പ്രസന്നൻറെ മകൻ അമ്പു എന്ന് വിളിക്കുന്ന പ്രവീൺ (36)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ബി അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിൻറെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ എസ്. എച്ച്. ഒ എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ സനൂജ്, ജോയ്, എ.എസ്.ഐമാരായ ജയൻ,സലിം, സിപിഒമാരായ സിയാസ്, അജി, നിധിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
