പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയ കേസിൽ യുവാവ് അറസ്റ്റിൽ

eiU07DA53924

ഏഴു വർഷം മുമ്പ് അരുവിക്കര വടക്കേമല സ്വദേശിനിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയ കേസിൽ അറസ്റ്റിൽ. കരകുളം നിലമി രാജേഷ് ഭവനിൽ രാജേഷ് (30)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളുടെ പിതാവായ ഇയാൾ ഭാര്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായാണ് ഇയാൾ ഒളിച്ചോടിയത്.സ്ത്രീ പീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് ഇയാളുടെ പേരിൽ കേസ്സെടുത്തിട്ടുള്ളത്. വെമ്പായം സ്വദേശിനിയായ കാമുകിയും കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!