അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പാച്ചിറ വാർഡിൽ നാട്ടുകാരുടെ വികസന സ്വപ്നങ്ങൾ ആരാഞ്ഞു കൊണ്ട് യുഡിഎഫ് സാരഥി ഫസീല ഇഖ്ബാൽ. താൻ ജനപ്രതിനിധിയായി തെരഞ്ഞെടുത്തു കഴിഞ്ഞാൽ നടപ്പാക്കേണ്ട വികസനപദ്ധതികൾ അറിയുന്നതിനു വേണ്ടി 1000 പത്രികകൾ ആണ് വാർഡിലെ ഓരോ വീട്ടിലും എത്തിച്ചു നൽകിയിരിക്കുന്നത്. ഇത് നാട്ടുകാർക്ക് ഒരു പുതിയ അനുഭവമാണ്.ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാച്ചിറയിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യത്യാസത പ്രചരണം ആണ് നടത്തികൊണ്ടിരിക്കുന്നത്.ഇതിനകം വാർഡിലെ ഭൂരിഭാഗം ആളുകളെ നേരിട്ട് കാണുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു കഴിഞ്ഞു. കഴിഞ്ഞ 15 വർഷമായി കോൺഗ്രസ് ഭരിക്കുന്ന വാർഡിൽ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
