ആറ്റിങ്ങൽ : കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ആറ്റിങ്ങൾ അഗ്നി രക്ഷാ സേനാ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ ആറ്റിങ്ങൽ ചുടുകാടിന് സമീപം പുന്നവിള പുത്തൻവീട്ടിൽ രതീഷ് കുമാറിന്റെ വീട്ടിലെ 40 അടിയോളം ആഴമുള്ളതും പൊട്ടിപൊളിഞ്ഞതും 10 അടിയോളം വെള്ളമുള്ളതുമായ കിണറ്റിലാണ് ആട് അകപ്പെട്ടത്. കിണറ്റിനുള്ളിലെ ഒരു വങ്കിനുള്ളിൽ പ്രാണരക്ഷാർത്ഥം കയറി ഇരിക്കുകയായിരുന്ന ആടിനെ എഫ്ആർഒ രജീഷ് അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അതിസാഹസികമായി ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച ജീവനക്കാരെ അവിടെ കൂടിയ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു. എ.എസ്.റ്റി. ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ശശികുമാർ, ഷിജാം, ബിനു. കെ, അനിമോൻ എന്നിവരും ട്രെയിനി ഉജേഷും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
