നാവായിക്കുളം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമായ 2020 ഡിസംബർ 8ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കേ നാവായിക്കുളം ഗവൺമെൻറ് ഹൈസ്കൂൾ സ്കൂളിന് സമീപം പട്ടാളം മുക്കിൽ വച്ച് സുഹൃത്തുക്കളായ നാവായിക്കുളം ആലുംകുന്ന് നിയാസ് മനസിലിൽ കരീമിന്റെ മകൻ റിയാസും നാവായിക്കുളം വിഷ്ണു ഭവനിൽ മോഹനൻ നായരുടെ മകൻ വിഷ്ണുവും വാക്കുതർക്കത്തെ തുടർന്ന് അടിപിടി കൂടി പരസ്പരം കുത്തികൊലപ്പെടുത്താൻ ശ്രമിച്ചതിൽ, വിഷ്ണുവിനെ സംഭവസ്ഥലത്ത് വച്ചും റിയാസിനെ ആലുംകുന്നു ജംഗ്ഷനു സമീപം വച്ചും പോലീസ് അറസ്റ്റ് ചെയ്തു.
കല്ലമ്പലം പോലീസ് സ്റ്റേഷൻ ഐ. എസ്. എച്ച്. ഒ ഫറോസ് ഐയുടെ നേതൃത്വത്തിൽ എസ്ഐ മാരായ ഗംഗപ്രസാദ്.വി , ആർ. എസ് അനിൽ, പ്രൊബേഷൻ എസ്ഐ രേഷ്മ, എഎസ്ഐ ഷാജി, എസ്. സി. പി. ഒ അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ m അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


