ചിറയിൻകീഴ്: ശാർക്കര കടകത്ത് വൃത്തിയാക്കാനിറങ്ങുന്നതിനിടെ കിണർ ഇടിഞ്ഞുതാണു. കടകം ജെ കെ നിവാസിൽ രമേശൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാണത്. വ്യാഴാഴ് ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആറു തൊടി ഉണ്ടായിരുന്ന കിണർ ഇടിഞ്ഞ് മുകളിലെ ഒരു തൊടി കിണർ മാത്രമായി അവശേഷിക്കുന്നു. കോൺക്രീറ്റ് ഉറയും പൂർണമായും താഴ് ന്നുപോയി. നിലവിൽ ഭൂമിക്ക് സമാന്തരമായ രീതിയിലാണ് കിണർ. കിണറിനു സമീപമുള്ള മണ്ണു കൂടി അടർന്നുവീണിട്ടുണ്ട്. ഉൾഭാഗത്ത് വലിയ ഗർത്തം രൂപപ്പെടുകയുണ്ടായി. വൃത്തിയാക്കാനായി ശാർക്കര സ്വദേശി രതീഷ് കിണറ്റിൽ ഇറങ്ങി വൃത്തിയാക്കിയ ശേഷം തിരിച്ച് കയറിയ ഉടൻ തന്നെ കിണർ ഇടിഞ്ഞു താഴുകയായിരുന്നു. വൻഅപകടം ഒഴിവായി
