Search
Close this search box.

യുഎഇ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ താരമായ് അഞ്ചുതെങ്ങ് സ്വദേശി

ei15T7E8199

അഞ്ചുതെങ്ങ്: യുഎഇയിലെ പ്രശസ്ത സ്പോർട്സ് ക്ലബായ പിസിഎ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ താരമായ് അഞ്ചുതെങ്ങ് സ്വദേശി.

അഞ്ചുതെങ്ങ് ബംഗ്ലാവിൽ സത്യസേനൻ ( കമ്പം മണി ആശാൻ ) സ്വർണ്ണമ്മ ദമ്പതികളുടെ ഇളയമകനാണ് സജു.തന്റെ കായിക മികവിലൂടെ മുൻപും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം.

യു എ ഇ യിലെ പ്രശസ്ത ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ വിജയം നേടിയ ടീം അംഗമായിരുന്നു അഞ്ചുതെങ്ങ് സ്വദേശിയായ സജു.
ടൂർണ്ണമെന്റിലെ മാൻ ഓഫ് ദ സീരിസ്, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ബാറ്റ്സ്മാൻ എന്നിങ്ങനെ അവാർഡുകൾ സ്വന്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!