ആറ്റിങ്ങൽ : തിനവിള,പുലിക്കുന്നത്ത് വീട്ടിൽ നാൽപ്പത് വയസ്സുള്ള ജയകുമാരിയാണ് ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തെ 30 അടി താഴ്ചയും 6 അടി വെള്ളവുമുള്ള ആൾമറയില്ലാത്ത കിണറ്റിൽ വെള്ളം കോരുന്നതിനിടെ വീണത്. വിവരം അറിയച്ചതിനെ തുടർന്ന് ആറ്റിങ്ങൽ അഗ്നിശമന രക്ഷാസേന അസ്സിസ്റ്റേഷൻ ഓഫീസർ എസ് .ബിജുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ സി.ആർ. ചന്ദ്രമോഹൻ, ജി.അനീഷ്, ഫയർ ഓഫീസർമാരായ, എം.മനു, സന്തോഷ്, ഡി.ദിനേശ്, ആർ.എസ് ബിനു, എസ് ബിപിൻ, എന്നിവർ രക്ഷാപ്രവർത്തനം നടത്തി വീട്ടമ്മയെ ചെറിയ പരിക്കകളോടെ ഫയർഫോഴ്സ് ആംബുലൻസിൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചു. ഫയർ ഓഫീസർ എം മനുവാണ് കിണറ്റിലറങ്ങിയത്
