മുൻവാതിൽ തകർത്ത് അകത്തു കയറിയ കള്ളൻ സ്വർണം കൊണ്ടുപോയി

eiHDHH855967

തൊളിക്കോട് : ആ​ളി​ല്ലാ​ത്ത വീ​ട്ടി​ലെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ല്ലി​ത്ത​ക​ർ​ത്ത് മോ​ഷ​ണം. വി​നോ​ബ നി​കേ​ത​ൻ മ​ല​യ​ടി കൃ​ഷ്ണ​കൃ​പ​യി​ൽ മാ​യ​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്.മാ​യ കൊ​ട്ടാ​ര​ക്ക​ര​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യ സ​മ​യം നോ​ക്കി​യാ​യി​രു​ന്നു മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കു​പ​ണ്ടാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി. അ​തേ സ​മ​യം മോ​ഷ്ടാ​ക്ക​ൾ എ​ല്ലാ മു​റി​ക​ളി​ലും അ​ല​മാ​ര​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​റ്റൊ​രു അ​ല​മാ​ര​യ്ക്ക​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി​ട്ടി​ല്ല. മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!