കഠിനംകുളം : അഞ്ചാംതവണയും പഞ്ചായത്ത് മെമ്പർ ആവുക എന്ന അപൂർവ്വ നേട്ടവുമായി പിഡിപി സലാം.കഠിനംകുളം പഞ്ചായത്തിലെ ചാന്നാങ്കര വാർഡിൽ പി ഡി പി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ഇത്തവണ സലാം ഈ നേട്ടം കൈവരിച്ചത്.ഈ പഞ്ചായത്തിലെ തന്നെ 4,5 വാർഡുകളിലായി കഴിഞ്ഞ അഞ്ച് തവണ മത്സരിച്ചപ്പോളും ജനങ്ങൾ അബ്ദുൽ സലാമിനെ കൈവിട്ടില്ല. ഓരോ തവണയും ഭൂരിപക്ഷം കൂടി കൂടി വരുന്നതാണ് പതിവുരീതി.ഇത്തവണ കടുത്ത മത്സരം നടന്നപ്പോൾ 145 വോട്ടുകൾക്കാണ് അബ്ദുൽ സലാം വിജയിച്ചു കയറിയത്. ഇക്കുറി മുസ്ലിം ലീഗിൻറെ സിറ്റിംഗ് സീറ്റ് തകർത്താണ് അബ്ദുൽ സലാമിന്റെ അങ്കം.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽമികച്ച ജനക്ഷേമ വികസനപ്രവർത്തനങ്ങളാണ് അബ്ദുസ്സലാം കാഴ്ചവച്ചത്.കഴിഞ്ഞ കാലയളവിൽ ആനുകൂല്യങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ ഇനിയും തുടർന്നും ഉണ്ടാകുമെന്നും അബ്ദുസ്സലാം ഉറപ്പു പറയുന്നു
