ടീം വര്‍ക്കല ധനസഹായം നല്‍കി.സ്നേഹനിധി ചാരിറ്റബിൾ സൊസൈറ്റി ജനസേവനത്തിനായി ഒരു ആംബുലൻസ്ഒരുക്കുകയാണ്. അതിന്റെ ഭാഗമായി ടീം വര്‍ക്കല സംഭാവനയായി ധന സഹായം നൽകി.ഇന്ന് രാവിലെ 9 മണിക്ക് കുരയ്ക്കണ്ണി ഓട്ടോ സ്പായിൽ വെച്ച് ടീം വര്‍ക്കല മെംബേർസ്, സ്നേഹനിധി ചാരിറ്റിയിലെ അംഗങ്ങൾക്ക് ഈ തുക കൈമാറി.ടീം വര്‍ക്കല അംഗങ്ങളായ ലൈജു, ഷെറിൻ, ധനേഷ്, അൻസാർ, വിശാഖ്, ബിജാസ്, നസീം, സൈഫ്, ആരിഷ്, സിനുഷ്, ഇജാസ് തുടങ്ങിയവരും സ്നേഹനിധി അംഗങ്ങളായ ബാദുൻഷാ,സുഫിയാന്‍, സമാൻ, കുട്ടൻ തുടങ്ങിയവരും പങ്കെടുത്തു.