ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് റൂറൽ ഡെവലപ് മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. പി ജി മധുരരാജ്, കെ ജയകുമാർ, ബി സതീഷ്, കെ വാസുദേവൻ, എസ് അജിത് ഗോവിന്ദ്, എം പ്രേമകുമാർ, കെ ജെ സുധീഷ്, എസ് അജു, എസ് സിന്ധു, എസ് സലിത, വി റ്റി സജിനദേവി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻ്റായി പി ജി മധുര രാജിനെയും വൈസ് പ്രസിഡൻ്റായി കെ ജയകുമാറിയും തിരഞ്ഞെടുത്തു.
