ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അർദ്ധ രാത്രിയിലുണ്ടായ തീ പിടുത്തം നാടിനെ ഭീതിയിലാഴ്ത്തി. ആറ്റിങ്ങൽ പാർവതീപുരം ഗ്രാമത്തിൽ വൻതീപിടുത്തമുണ്ടായത്. തീ പിടിച്ച് ഒരു വീട് പൂർണമായും കത്തിനശിച്ചു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. എന്നാൽ തീ മറ്റൊരു വീട്ടിലേയ്ക്ക് പടരുകയും ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു.തുടർന്ന് ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട്, കഴക്കൂട്ടം എന്നീ നിലയങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
