കളഞ്ഞുകിട്ടിയ സ്വർണമാല വീട്ടമ്മ ഉടമയ്ക്ക് കൈമാറി…

ei4ZQO134432

കല്ലറ : രണ്ടുദിവസം കല്ലറ ബസ് സ്റ്റാൻഡിനടുത്ത് ആരും കാണാതെകിടന്ന സ്വർണമാല വീട്ടമ്മയുടെ സത്യസന്ധതയിൽ ഉടമസ്ഥയ്ക്ക് തിരികെക്കിട്ടി. തച്ചോണം തെക്കുംകര പുത്തൻവീട്ടിൽ ബാബുവിന്റെ ഭാര്യ ഷൈലജയാണ് തനിക്ക് കിട്ടിയ മൂന്നു പവന്റെ മാല പോലീസ് സ്‌റ്റേഷനിലെത്തിച്ച് ഉടമയ്‌ക്ക് കൈമാറിയത്. കല്ലറ പാറമുകൾ വീട്ടിൽ അരുണിമയുടെ മാല 24-നാണ് നഷ്ടപ്പെട്ടത്. പോത്തൻകോട്ടെ ജോലിസ്ഥലത്ത്് എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അരുണിമ അറിഞ്ഞത്. 26-ന് രാവിലെ കുറ്റിമൂടിലേക്ക് പോകാൻ ഷൈലജ കല്ലറ ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് മാലകിട്ടിയത്. ഷൈലജ ഓട്ടോ ഡ്രൈവറായ ഭർത്താവ് ബാബുവിനോട് വിവരം പറയുകയും ഇദ്ദേഹം വാർഡ് അംഗം കെ.ഷീലയെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ മാല പാങ്ങോട് സി.ഐ. എൻ.സുനീഷിനു കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!