Search
Close this search box.

ആറ്റിങ്ങൽ നഗരസഭ അധ്യക്ഷയായി അഡ്വ എസ്. കുമാരി അധികാരമേറ്റു

ei43HRZ38083

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അധ്യക്ഷയായി അഡ്വ എസ്.കുമാരി അധികാരമേറ്റു. മൂന്ന് മുന്നണിയും സ്ഥാനാർത്ഥിയെ നിർത്തിയതിനാൽ വോട്ടെടുപ്പിൽ കൂടിയാണ് അധ്യക്ഷയെ തെരഞ്ഞെടുത്തത്. എസ്. കുമാരിക്ക് 18 വോട്ടും യു. ഡി.എഫ്. സ്ഥാനാർത്ഥി രമാ ദേവിക്ക് 6 വോട്ടും, ബി.ജെ.പി. സ്ഥാനാർത്ഥി ദീപാ രാജേഷിന് 6 വോട്ടും ലഭിച്ചു. ബി.ജെ.പി.ക്ക് ഏഴ് കൗൺസിലർമാർ ഉണ്ടെങ്കിലും ഒരാൾ വൈകി എത്തിയതിനൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ആയില്ല.

2005 ലാണ് എസ് കുമാരി ആദ്യമായി നഗരസഭയിലേക്ക് അംഗമായി കടന്നുവരുന്നത്. അഞ്ചാം വാർഡിൽ നിന്നാണ് ആദ്യ വിജയം നേടിയത്. 2010 ൽ ആറാം വാർഡിൽ നിന്നും നഗരസഭാംഗമായ കുമാരി ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു വർഷത്തെ ആ കാലയളവിൽ അഭിമാനകരമായ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതായി കുമാരി പറയുന്നു. നഗരത്തിലെ റോഡുവികസനത്തിന് തുടക്കം കുറിച്ചത് ഈ വേളയിലാണ് . ആറ്റിങ്ങൽ നഗരസഭയുടെ നൂറാം വാർഷികമാഘോഷിക്കുന്നത് ഇക്കാലത്തായിരുന്നു. സർക്കാരിന്റെ ദവന പദ്ധതികളൊന്നും അപ്പോൾ ഉണ്ടായിരുന്നില്ല. സ്ഥായിയായ വികസനം ലക്ഷ്യമാക്കി ഭവനരഹിതരായ 326 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ താൻ അധ്യക്ഷ്യയായിരുന്ന ആ കൗൺസിന് കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നു അവർ പറയുന്നു. മുഖ്യമന്ത്രിയുടെ ഇന്നവേഷൻ അവാർഡ് നടപ്പിലാക്കിയപ്പോൾ ആദ്യത്തെ അവാർഡ് തങ്ങൾക്കായിരുന്നുവെന്നും അഡ്വ എസ് കുമാരി പറയുന്നു. കൂടാതെ നഗരസഭാ ദിനാചരണത്തോടനുബന്ധിച്ച് സർക്കാർ ഏർപ്പെടുത്തിയ ബെസ്റ്റ് മുനിസിപ്പാലിറ്റി അവാർഡും തുടർച്ചയായി മൂന്നുതവണ കിട്ടി.

2015 ലെ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തു നിന്നും മാറിനിന്ന കുമാരി ഇപ്രാവശ്യം വീണ്ടും ആറാം വാർഡിൽ നിന്നുമാണ് വിജയിച്ചത്. ആറ്റിങ്ങൽ നഗരസഭയുടെ അദ്ധ്യക്ഷയായി പ്രവർത്തിക്കുവാൻ ഒരു പ്രാവശ്യം കൂടി തന്നെ തീരുമാനിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോട് തികഞ്ഞ കടപ്പാടുണ്ടെന്നും, പാർട്ടി എന്നെ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം ആത്മാത്ഥതയോടും സത്യസന്ധതയോടും നഗരത്തിലെ ജനങ്ങളുടെ അഭിവൃത്തിക്കായി ഉപയോഗിക്കുമെന്നും കുമാരി പറഞ്ഞു. പരവൂർക്കോണം എൽ പി എസ്, ആറ്റിങ്ങൽ ഗവ.ഗേൾസ് ഹൈസ്കൂൾ, ആറ്റിങ്ങൽ ഗവ.കോളേജ്, തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ എസ് കുമാരി ആറ്റിങ്ങൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായും , ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായും , കേരള കർഷകസംഘം ഏര്യാകമ്മിറ്റി അംഗമായും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പ്രലോഭ കുമാറാണ് ഭർത്താവ്. ഏകമകൻ ഹരിനാരായണൻ കെറ്റിസിറ്റി വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!