കിളിമാനൂരിൽ റബർഗോഡൗണിൽ വൻ തീപിടിത്തം : 21 ടൺ റബർഷീറ്റ് കത്തിനശിച്ചു.

ei5G6WI13960

കിളിമാനൂർ: സ്വകാര്യ റബർഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 21 ടൺ റബർഷീറ്റ് കത്തിനശിച്ചു. കത്തിയമർന്ന ഗോഡൗണിനും റബർഷീറ്റിനുമായി ഒരു കോടി രൂപയിലേറെ നഷ്ടം.കിളിമാനൂർ കുന്നുമ്മേൽ തെക്കേവിളയിലുള്ള താന്നിമൂട്ടിൽ റബ്ബേഴ്സിന്റെ സംഭരണകേന്ദ്രത്തിലാണ്‌ തീപിടിത്തമുണ്ടായത്‌. പുലർച്ചെ 2.30 ഓടെ ഗോഡൗണിനോട് ചേർന്ന പുകപ്പുരയിൽ നിന്നാണ് തീ പടർന്നത്. ഈ സമയം എട്ട് അതിഥിത്തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. പുലർച്ചെ മൂന്നിന്‌ ഇവരാണ് വിവരം ഉടമയെ അറിയിച്ചത്. ഉടൻ കിളിമാനൂർ പൊലീസിലും അഗ്നിരക്ഷാ നിലയത്തിലും വിവരമറിയിച്ചു.   കടയ്ക്കൽ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, വർക്കല, കാട്ടാക്കട അഗ്നിരക്ഷാനിലയങ്ങളിൽ നിന്ന് ഏഴ് യൂണിറ്റുകളെത്തിയാണ്  തീ നിയന്ത്രണ വിധേയമാക്കിയത്. കുന്നുമ്മേൽ കല്യാണി ഭവനിൽ ബി റജിയുടെ ഉടമസ്ഥതയിലുള്ളതാണ് സംഭരണകേന്ദ്രം. 4500 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് സംഭരണ കേന്ദ്രവും പുകപ്പുരയും. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ സംഭരണ കേന്ദ്രം പൂർണമായി കത്തി നശിച്ചു.  റബർ ഷീറ്റിന് മുകളിലേക്ക് മേൽക്കൂര കത്തിയമർന്നതോടെ തീ പൂർണമായി അണയ്ക്കുന്നത് ശ്രമകരമായി തീർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!