മംഗലപുരം ഗ്രാമ പഞ്ചായത്തിലെ അധ്യക്ഷ പദവി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും ജനതാ ദൾ അംഗം വിട്ടു നിൽക്കും. സിപിഎം ന്റെ കുതികാൽ വെട്ടു രാഷ്ട്രീയത്തിനെതിരെ ഉള്ള പ്രതിക്ഷേധമായാണ് വിട്ടു നിൽക്കുന്നതെന്നു ജനതാ ദൾ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സി. പി. ബിജു അറിയിച്ചു. പഞ്ചായത്ത് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്ത സിപിഎം സ്വാതന്ത്രരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയവരെയും ചേർത്താണ് ഭരണം പിടിക്കാൻ ശ്രമിക്കുന്നത്. സിപിഎം ഏര്യാ കമ്മിറ്റി സെക്രട്ടറിയുടെ അറിവോടെയാണ് റിബൽ സ്ഥാനാർത്ഥികളെ നിർത്തിയതെന്നും അവർ ആരോപിച്ചു
