വർക്കല: സ്വന്തം അമ്മയെ മകൻ മദ്യലഹരിയിൽ ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. വർക്കല ഇടവയിലാണ് സംഭവം. ഡിസംബർ 29ന് രാത്രി നടന്ന സംഭവം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. അമ്മയെ ചവിട്ടുകയും മുത്തുകത്ത് ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ എല്ലാവരെയും വേദനിപ്പിക്കും. വേദനകൊണ്ട് നിലവിളിക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ കണ്ട് മലയാളികൾ സങ്കടപ്പെടുകയാണ്. വർക്കല ഇടവ തുഷാര മൂക്ക് സ്വദേശിയായ റസാഖ് ആണ് മർദ്ദിച്ചത്. വീഡിയോ പകർത്തിയത് സഹോദരി തന്നെയാണെന്നാണ് റിപ്പോർട്ട്.
അതേസമയം, മകനെതിരെ മൊഴി നൽകില്ലെന്ന് അമ്മ പറഞ്ഞു. മാത്രമല്ല, സംഭവം ഇന്നലെ നടന്നതല്ലെന്നും ഒരുപാട് ദിവസങ്ങൾക്കു മുൻപ് നടന്നതാണെന്നും പറയുന്നു. എന്നാൽ പരാതി ലഭിച്ചില്ലെന്നും ഇയാൾ ഒളിവിലാണെന്നും അയിരൂർ പോലീസ് അറിയിച്ചു. എങ്കിലും റസാഖിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.