മംഗലപുരം: കേരള സർവ്വകലാശാല യുവജനോത്സവത്തിൽ തോന്നയ്ക്കൽ എ ജെ കോളേജിന്റെ അഭിമാനമായി സുൽത്താന നജീബ്. തോന്നയ്ക്കൽ എ.ജെ കോളേജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ സുൽത്താന മത്സരിച്ച മുഴുവൻ ഇനങ്ങളിലും വിജയം നേടിയാണ് കലോത്സവ വേദിയിലെ ശ്രദ്ധയാകർഷിച്ചത്.
മൂന്നാം വയസു ‘ മുതൽ നൃത്തം അഭ്യസിക്കുന്ന സുൽത്താന സ്കൂൾ തലം മുതൽ യുവജനോത്സവ വേദികളിലെ മിന്നും താരമാണ്. ജില്ലാ – സംസ്ഥാന തല യുവജനോത്സവങ്ങളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, കഥകളി, നാടോടി നൃത്തം എന്നിവയിൽ സമ്മാനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെങ്ങന്നൂർ വച്ച് നടന്ന സർവ്വകലാശാല കലോത്സവത്തിൽ കേരള നടനം വിജയിയായി സൗത്ത് സോൺ നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ബാംഗ്ലൂർ റേവ യൂണിവേഴ്സിറ്റിയിൽ നിന്നും കുച്ചിപ്പുടിയിൽ ഡിപ്ലോമ നേടിയിട്ടുള്ള സുൽത്താന ഇത്തവണത്തെ കേരള സർവ്വകലാശാല കലോത്സവത്തിൽ നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനവും, കേരളനടനം , കഥകളി എന്നിവയിൽ രണ്ടാം സ്ഥാനവും, കുച്ചിപ്പുടിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ സംഘനൃത്തത്തിലും സുൽത്താന പങ്കാളിയായിരുന്നു. നജീബ് – സജിനി ദമ്പതികളുടെ മകളായ സുൽത്താന ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് എന്ന സ്ഥാപനവും നടത്തുകയാണ്. അനുജത്തി റിയാന നജീബ്