Search
Close this search box.

ചിറയിൻകീഴ് റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണോദ്ഘാടനം ജനുവരി 23ന് മുഖ്യമന്ത്രി നിർവഹിക്കും

eipngBD73598

ചിറയിൻകീഴ് റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണോദ്ഘാടനം ജനുവരി 23ന് മുഖ്യമന്ത്രി നിർവഹിക്കും.ഒരു നാടിന്റെ മുഴുവൻ കാത്തിരിപ്പിനും മുറവിളിക്കും പരിഹാരമാകുന്നു. ചിറയിൻകീഴിന്റെ സമഗ്രവികസനത്തിന് വാതിൽ തുറക്കുന്ന, നാടിന്റെ ഏക്കാലത്തേയും അഭിലാഷമായ ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമാണത്തിനാണ് 23ന് 2021ജനുവരി 23 ന് രാവിലെ 11 മണിക്ക് ശിലയിടുന്നത്.

റെയിൽവേ മേല്പാലം യാഥാർഥ്യമാകുന്നതോടെ നാൽപതുവർഷത്തെ നാട്ടുകാരുടെ സ്വപ്‌നപദ്ധതിയാണ് പൂവണിയുന്നത്. മേല്പാലം ആരംഭിക്കുന്ന സ്വാമിജി തിയേറ്ററിനു സമീപം നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് നിർമാണോദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!