കൊടുവഴന്നൂർ : കൊടുവഴന്നൂർകാർക്ക് പുതുവത്സര സമ്മാനമായി കെഎസ്ആർടിസി ബോണ്ട് സർവീസ്. കെഎസ്ആർടിസി ബോണ്ട് സർവ്വീസ് കൊടുവഴന്നൂർ നിന്നും തുടക്കം കുറിച്ചു. എം.എൽ.എ അഡ്വ ബി സത്യൻ ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 ന് പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂർ നിന്നും ആരംഭിച്ച് തമ്പാനൂർ എത്തും. സ്ഥിരം യാത്രക്കാരുള്ള കാരേറ്റ്, വെഞ്ഞാറമൂട്, വെമ്പായം എന്നീ കേന്ദ്രങ്ങളിൽ നിന്നും യാത്രക്കാരെ കയറ്റും. 55 രൂപയാണ് സ്ഥിരം നിരക്ക്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, ലിനേജ്. എസ് , കിളിമാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ബീന, സുജി പ്രസാദ്, നിസാമുദ്ദീൻ നാലപ്പാട്, പൊതു പ്രവർത്തകരായ തുളസീധരൻ പന്തുവിള, വിൻസൻ്റ് തുടങ്ങിയവർ പങ്കെടുത്തു. അയിലം പാലം വഴി ബസ്സ് സർവീസ് നടത്തുന്നതിന് വേണ്ടിയുള്ള കത്തും എംഎൽഎ കിളിമാനൂർ എ. ടി.ഒയ്ക്ക് നൽകി.
