Search
Close this search box.

എം.എസ്.സി അനലറ്റിക്കൽ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയ ആറ്റിങ്ങൽ സ്വദേശിനി ശ്രീലക്ഷ്മിയെ ആദരിച്ചു

eiOD6XT98871

ആറ്റിങ്ങൽ: നഗരസഭ വാർഡ് 22 കൊടുമൺ മേലേവിള വീട്ടിൽ രാജു സുമ ദമ്പദികളുടെ മകൾ ആർ.എസ്. ശ്രീലക്ഷ്മിക്കാണ് എം.എസ്.സി അനലറ്റിക്ക് കെമിസ്ട്രിയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് ലഭിച്ചത്. കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേരാനും കുട്ടിയെ അനുമോദിക്കാനുമായി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള എന്നിവർ വീട്ടിലെത്തി. വർക്കല എസ്.എൻ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രീലക്ഷ്മി. ഉപരി പഠനത്തിന് കെമിസ്ട്രി സംബന്ധമായ വിഷയത്തിൽ പി.എച്ച്.ഡി ചെയ്യാനാണ്  താൽപര്യം.

ആറ്റിങ്ങൽ പട്ടണം നിരവധി വിദ്യാസമ്പന്നരായ കുട്ടികളാൽ സമ്പന്നമ്മാണ്. തുടർന്നുള്ള പഠനത്തിലും ഒന്നാം സ്ഥാനം കൈവരിക്കട്ടെ എന്ന് ആശംസിച്ച ശേഷമാണ് ചെയർപേഴ്സനും വൈസ് ചെയർമാനും മടങ്ങിയത്.
സി.പി.എം പ്രവർത്തകരായ എം.എസ്. മഞ്ചു, അശോകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!